10 Scindia Loyalists Likely To Be Ministers In Chouhan Cabinet<br />സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ട് മാസങ്ങള്‍ക്കിപ്പുറം രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുകയാണ് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍. 22 മുതല്‍ 24 പുതിയ മന്ത്രിമാര്‍ വരെ സര്‍ക്കാരിന്റെ ഭാഗമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിക്കൊപ്പം നിന്ന 22 വിമത ബിജെപി എംഎല്‍എമാര്‍ക്കും അന്ന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 2 പേര്‍ മാത്രമാണ് ഇതുവരെ മന്ത്രിമാരായിരിക്കുന്നത്. ബാക്കിയുളളവര്‍ ചൗഹാന്റെ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ്. എന്നാല്‍ ഭൂരിപക്ഷം പേരുടേയും കാത്തിരിപ്പ് വെറുതേ ആയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ ആയാല്‍ മന്ത്രിസ്ഥാനം സ്വപ്‌നം കണ്ട് സിന്ധ്യക്ക് ഒപ്പം വന്ന എം.എല്‍.എമാര്‍ക്ക് വന്‍ തിരിച്ചടി ആകും ഇത്
